2017, ഡിസംബർ 20, ബുധനാഴ്‌ച

Reflective journal in seventh week

18-12-2017

   ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, പരീക്ഷ എഴുതുന്ന കുട്ടികളുടെ തിരക്കും പരീക്ഷ എഴുതാനായി പഠിക്കുന്ന കുട്ടികളുടെ തിരക്കുമാണ് ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടെത്. പിന്നെ, ഞാൻ ഉച്ചയ്ക്ക്പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ഹാളിൽ പോയിരുന്നു. കുട്ടികൾ ഇടയ്ക്ക് സംശയം ചോദിച്ചു വന്നു.ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. പഠിക്കാതെ വെറുതെ കറങ്ങി കൊണ്ടു നടന്ന കുട്ടികൾക്ക് വഴക്ക് കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് ശേഷം ,8 H-ൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു. അങ്ങനെ 3.30 ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   
19- 12-2017
  
  ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ തിരക്കിട്ടു പോകുന്ന ടീച്ചർമാരെയാണ് കണ്ടത്. ആദ്യം ഞാൻ ഉച്ചയ്ക്ക് പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ക്ലാസിൽ പോയിരുന്നു.പിന്നെ, കുട്ടികൾ ഹിന്ദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഞാൻ കുറച്ചു നേരം ശ്രദ്ധിച്ചിരുന്നു.പിന്നെ ഞാൻ എന്റെ വർക്കുകൾ ചെയ്തു.ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. കുട്ടികൾ ഇന്ന് വലിയ ബഹളമില്ലാതെയിരിക്കുകയും ചെയ്തു. ശേഷം, പരീക്ഷ എഴുതിയ കുട്ടികൾ ഇരിക്കുന്ന ക്ലാസിൽ പോയിരുന്നു. അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
20-12-2017
     ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ 8 Fക്ലാസിൽ പോയിരുന്നു. ഇന്ന് 8-ലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം സമൂഹ്യ ശാസ്ത്രം പരീക്ഷയായിരുന്നു.അങ്ങനെ ഇന്ന് കുട്ടികൾ ഒരുപാട് സംശയം ചോദിച്ച് വന്നിരുന്നു.പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty യ്ക്ക് പോയിരുന്നു. അപ്പോഴും കുട്ടികൾ സംശയം ചോദിച്ച് വന്നിരുന്നു. ഞാൻ പഠിപ്പിച്ച കുട്ടികളാണ് എന്നോട് വന്ന് സംശയം ചോദിച്ചു. പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.  പിന്നെ, ഇന്ന് കുട്ടികളോടും അധ്യാപകരോടും യാത്ര പറയുകയും ചെയ്തു. അങ്ങനെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

2017, ഡിസംബർ 18, തിങ്കളാഴ്‌ച

Lesson plan - 3

Lesson Template -7
  Topic: മഗധ മുതൽ താനേശ്വരം വരെ
Subtopic: മഗധ മുതൽ താനേശ്വരം  വരെ .

Lesson plan-2

Lesson Template- 4
Topic: ഗംഗാസമതലത്തിലേക്ക്
Subtopic: ജൈനമതവും ബുദ്ധമതവും .

Lesson plan _ 1

Lesson Template-l
   Topic: ഗംഗാ സമതലത്തിലേക്ക്
  Subtopic: നഗരങ്ങൾ ഉയരുന്നു.

2017, ഡിസംബർ 14, വ്യാഴാഴ്‌ച

Reflective journal in sixth week.


11-12-2017
       ഇന്ന് ഞാൻ രാവിലെ 9.10 - ഓടെ സ്കൂളിൽ എത്തി. ശേഷം, ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം ഞാൻ നോക്കിയപ്പോൾ ഒരു അസംബ്ലിയുടെ ഒരുക്കങ്ങൾ നടക്കുന്നതാണ് എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്. പിന്നെ, വരിയായി വന്ന കുട്ടികളെ ഞങ്ങൾ അവിടെ പിടിച്ചിരുത്തി. എന്നിട്ട്, വലിയ കുട്ടികളുടെ വരിയെ നേരയാക്കി. അങ്ങനെ അസംബ്ലിയിൽ ഞങ്ങൾ പങ്കാളികളാവുകയും ചെയ്തു. സബ്ബ് ജില്ലയിൽoverall കിട്ടിയതിന്റെ ഫലമായിട്ടാണ് ഇന്നത്തെ അസംബ്ലി നടത്തിയത്. ശേഷം, ഞാൻ മൂന്നാമത്തെയും നാലമത്തെയും പീ രിഡ് 8 Jയിൽ നിന്നു. ഇന്ന് ഒരുLesson Planതീരുകയും ചെയ്തു.ശേഷം, ഉച്ചയ്ക്ക് അക്ഷരം പഠിക്കാൻ കുട്ടികൾ വന്നിരുന്നു. പിന്നെ ഞാനിന്ന് പള്ളിയിൽ പോയിരുന്നു.പിന്നെ, അവസാനത്തെ പീരിഡ് ഞാൻ 8 J-യിൽ ക്ലാസെടുക്കുകയും ചെയ്തു.അങ്ങനെ ക്രിസ്മസ് പരീക്ഷയ്ക്കുള്ള പാഠം തീരുകയുo ചെയ്തു. ഇന്ന് എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ ജന്മദിനവുമായിരുന്നു.അങ്ങനെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

     12-12-2017
       ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിൽ എത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ ആദ്യത്തെ പീരിഡ് 7 E-യിൽ ഹാജർ എടുക്കുന്നതിനു വേണ്ടി പോയി. ആദ്യം കുട്ടി കൾ ചെറുതായി ശബ്ദം ഉണ്ടാക്കിയെങ്കിലും പിന്നെ അവർ മിണ്ടാതിരിക്കുകയും ചെയ്തു.ശേഷം, രണ്ടാമത്തെപീരിഡ് ഞാൻ 8 J-യിൽ പോയപ്പോൾ കുട്ടികളെ അവിടെ കണ്ടിട്ടില്ല. അപ്പോൾ, അവർ എന്തോselection - നു വേണ്ടിground-ൽപ്പോയെന്നറിഞ്ഞു . പിന്നെ, നാലമത്തെ പീരിഡ് 8 J-യിൽachievement test നടത്തുകയും ചെയ്തു.ശേഷം, സമയം തികഞ്ഞില്ല. അങ്ങനെ ഉച്ചയ്ക്കു ശേഷമുള്ള ഒരു പീരിഡ് കൂടി test Paper നടത്തി.പിന്നെ, ഞാൻ എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു.അങ്ങനെ ഇന്ന് 2.30 ഓടെ നാളെ പരീക്ഷ പ്രമാണിച്ച് ക്ലാസ് അവസാനിക്കുകയും ചെയ്തു.

13 - 12-2017

     ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിലെത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു.ശേഷം, ഞാൻ എന്റെ മുറിയിൽ പോയിരിക്കുകയും ചെയ്തു. അവിടെയിരുന്ന് ഞാൻ എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു. ഇന്ന് ക്രിസ്മസ് പരീക്ഷ തുടങ്ങുകയും ചെയ്തു.അങ്ങനെ ഞങ്ങൾക്ക് ഇന്ന്discipline duty നൽകുകയും ചെയ്തു.അങ്ങനെ ബഹളമുണ്ടാക്കിയ കുട്ടികൾക്ക് വഴക്ക് കൊടുത്തു. പിന്നെ ഇന്ന് പള്ളിയിൽ പോയിരുന്നു.അങ്ങനെയൊക്കെ 3.30 -ഒാടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
  
    14-12-2017
     ഇന്ന് ഞാൻ രാവിലെ 9.20-ഓടെ സ്കൂളിലെത്തുകയും ചെയ്തു. ആദ്യം ഞാൻ ഓഫീസ് മുറിയിൽപ്പോയി ഒപ്പിടുകയും ചെയ്തു.ശേഷം, ഞാൻ എന്റെ മുറിയിൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്തു.ശേഷം, ഉച്ചയ്ക്ക്discipline duty-യ്ക്ക് പോയി. ക്ലാസിൽ മിണ്ടാതിരിക്കാത്ത കുട്ടികളോട് ഞാൻ പഠിക്കാൻ പറയുകയും ചെയ്തു.ശേഷം, ഒരു സുഖമില്ലാത്ത IED കുട്ടിയെ ഞങ്ങളുടെ മുറിയിൽ കൊണ്ടിരുത്തി. അവൻ ഭയങ്കര വികൃതിയായതുകൊണ്ടാണ് ഞങ്ങളുടെ മുറിയിൽ കൊണ്ടിരുത്തിയത്. അവൻ അങ്ങനെ ഞങ്ങളുടെ മുറിയിൽ ഇരുന്ന്Biology പരീക്ഷ എഴുതുകയും ചെയ്തു.അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
       15-12-2017
     
      ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിൽ എത്തി. ശേഷം, ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട്, ഈശ്വര പ്രാർത്ഥനയ്ക്കു ശേഷം 8 H ക്ലാസിൽ പോയിരുന്നു. അപ്പോൾ കുട്ടികൾ സംശയം ചോദിച്ചു വന്നിരുന്നു.അത് പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty - യ്ക്ക് വേണ്ടി പോയിരുന്നു. ക്ലാസിൽ ബഹളം വച്ച കുട്ടികൾക്ക് വഴക്ക് കൊടുത്തു.തുണ്ട് ഉണ്ടായിരുന്ന ഒരു കുട്ടിയിൽ നിന്ന് പിടിച്ചു. പിന്നെ, Up -യിലെ ഒരു ക്ലാസിൽ കുറച്ചു നേരം നിൽക്കുകയും ചെയ്തു.അങ്ങനെയൊക്കെ ഇന്നത്തെ ക്ലാസ് കഴിയുകയും ചെയ്തു.

2017, ഡിസംബർ 4, തിങ്കളാഴ്‌ച

Reflective journal in fifth week

4- 12- 2017
       ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, രണ്ടാമത്തെ പീരിഡ് 8 Jയിൽ പോയി ടെസ്റ്റ് പേപ്പർ നടത്തി. എന്നിട്ട്, കുട്ടികൾ ക്ലാസിൽ ഇരുന്ന് ബഹളം വച്ചു.അങ്ങനെ ഞാൻ സാറിനടുത്ത് പോയി പരാതി നൽകുകയും ചെയ്തു. സാർ എനിക്ക് ഒരു പാട് നല്ല ഉപദേശം നൽകി.ശേഷം, ഇന്ന്free period ഉണ്ടായിരുന്ന പല ക്ലാസിലും കയറി.അതുകൂടാതെ ,പ്രിയ ടീച്ചറും ഹിമടീച്ചറും ഇന്ന് ക്ലാസ് കാണാൻ വന്നിരുന്നു.അവർ ക്ലാസ് കണ്ട ശേഷം കോളേജിൽ പോവുകയും ചെയ്തു. ഇന്ന് എന്നെ പഠിപ്പിച്ച താര ടീച്ചറിനെ കാണുകയും സംസാരിക്കുകയും ചെയ്തു.അങ്ങനെയൊക്കെ ഇന്നത്തെ ക്ലാസ് കഴിയുകയും ചെയ്തു.

      5-12-2017

       ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ആദ്യം കുട്ടികളുടെ ഒരു ബഹളവും കൂട്ടവുമാണ് ഞാൻ സ്കൂളിൽ കണ്ടത്. പിന്നീടാണ് കലോത്സവത്തിന് സമ്മാനം കിട്ടിയതിന്റെ ബഹളമാണെന്ന് മനസിലായത്. ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു.കുട്ടികളുടെ ക്ലാസുകളിലേയ്ക്ക് പിന്നീട് പോയി. അതായത്, ഒന്നാമത്തെ പീരിഡ് 8 D - യിൽ ക്ലാസെടുക്കുന്നതിനു വേണ്ടി പോയി. പിന്നെ ഹാജർ എടുത്തു. കുട്ടികളെ കൊണ്ട് പുസ്തകം വായിപ്പിച്ചു.പിന്നെ, രണ്ടാമത്തെ പീരിഡ് 8 J-യിൽ Lesson plan ക്ലാസെടുത്തു. പിന്നെ മൂന്നാമത്തെ പീരിഡും8 J-യിൽLesson plan ക്ലാസെടുത്തു. ക്ലാസിൽ ബഹളം വച്ച കുട്ടികളുടെ പേര് സാറിനെ ഏൽപ്പിച്ചു .പിന്നെ പ്രണയ ലേഖനം എഴുതിയ കുട്ടികളെ പിടികൂടി. അത് H. M - നെ ഏൽപ്പിച്ചു. വേദരാജ് സാർ ഇന്ന് സ്കൂളിൽ വന്നിരുന്നു. ഇന്ന് കുട്ടികൾ അക്ഷരം പഠിക്കാനായി വന്നിരുന്നു. ഇന്ന് പള്ളിയിൽ പോയിരുന്നു. പിന്നെ, എട്ടാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു.അങ്ങനെ ഇന്നത്തെ ദിവസം കൊഴിഞ്ഞു പോവുകയും ചെയ്തു.

     6-12-2017
        ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയും ചെയ്തു. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട്, ഞാൻ സുഹൃത്തുക്കളുമായി സംസാരിച്ചു. ശേഷം, രണ്ടാമത്തെ പീരിഡ് ഞാൻ 8 I-ൽAchievement test നടത്തി. പക്ഷേകുട്ടികളൊന്നും പഠിച്ചില്ലായെന്ന് എനിക്ക് മനസിലായി. പിന്നെ ഞാൻ പേപ്പർ തിരുത്തി.ശേഷം, 8 G -യിലെ കുട്ടികളുടെ ബാഗ് പരിശോധിച്ചു. കുറെ പ്രണയലേഖനവും പിടിച്ചു. പിന്നെ, ഇന്ന് ആറാമത്തെയും ഏഴാമത്തെയും പീരിഡ് 8 Jയിൽ ക്ലാസെടുത്തു. പഴയതിനെക്കാളും എന്റെ ക്ലാസിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായതായി എനിക്ക് തോന്നി.പിന്നെ എട്ടാമത്തെ പീരിഡ് 8I യിൽ പോയി പേപ്പർ കൊടുക്കുകയും ചെയ്തു. അതു കൂടാതെ ഒരു കുട്ടി വന്ന് എന്നോട് പണം കടം ചോദിച്ചു. പിന്നെ കുട്ടികൾ ഇന്ന് അക്ഷരം പഠിക്കാൻ വന്നു.ഞാൻ അവർക്ക് അടയാളം പഠിപ്പിച്ച് കൊടുത്തു.അങ്ങനെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   7-12-2017

         ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിൽ എത്തി. ശേഷം, ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. അപ്പോഴേയ്ക്കും ഹാജർ ബുക്കുകൾ എത്തുകയും ചെയ്തു. പിന്നെ, നോക്കിയപ്പോൾ ഇന്ന് മുരുകദാസ് സാർ വന്നു.പിന്നെ, കുറച്ച് കഴിഞ്ഞപ്പോൾ സിജി ടീച്ചറും വന്നു.അങ്ങനെ ഞാൻ ക്ലാസെടുക്കുന്നതിനു വേണ്ടി പീരിഡ് ചോദിക്കുകയും ചെയ്തു. പിന്നെ, രണ്ടാമത്തെ പീരിഡ് 8 Jയിൽ GIM Model ക്ലാസെടുക്കുകയും ചെയ്തു. എന്നിട്ട്, നാലാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു. ആദ്യം കുട്ടികളുമായി ഒരു സൗഹൃദം സ്ഥാപിച്ചു. ശേഷം, ഞാൻ ടീച്ചറിന്റെ മുമ്പിൽ ക്ലാസെടുത്ത് കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്കുശേഷം 7 Eക്ലാസിൽ പോവുകയും ചെയ്തു. എന്നിട്ട്,8I യിലെ കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി. പിന്നെ, ഞാൻ റൂമിൽ വന്നിരുന്ന് എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു.അങ്ങനെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു .
     8-12-2017
        ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിലെത്തുകയും ചെയ്തു. എന്നിട്ട് ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട് ഇന്ന് 8 Jയിൽfree period ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. പക്ഷേ, ഇന്ന് എനിക്ക് ഒരു ക്ലാസും കിട്ടിയില്ല. പിന്നെ, ഞാൻ ഇന്ന് എന്റെ റൂമിൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്തു. പിന്നെ ഞാനിന്ന് പള്ളിയിൽ പോയിരുന്നു. അവിടെയിരുന്ന് ഞാൻ ഇന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ശേഷം 8 G -യിൽ വെറുതെ പോയിരുന്നു.പിന്നെ, ഇന്ന് അക്ഷരം പഠിക്കാനായി കുട്ടികൾ വരുകയും ചെയ്തു. അവർക്ക് അങ്ങനെ ഞാൻ അക്ഷരം പറഞ്ഞു കൊടുക്കുകയും ഒപ്പംhomework നൽകുകയും ചെയ്തു.അങ്ങനെയൊക്കെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

2017, നവംബർ 27, തിങ്കളാഴ്‌ച

Reflective journal in fourth Week

27-11-2017
        ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിലെത്തി. ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽപ്പേയി ഒപ്പിട്ടു. ശേഷം, ഞാൻ എന്റെ മുറിയിൽ പോയിരുന്നു. അപ്പോൾ ഒരു പാട് attendanceബുക്കുമായി പ്യൂൺ വന്നു. എന്നിട്ട്, ഞാൻ 8 C-യിൽ ഹാജർ എടുക്കാനായി പോയി. എന്നിട്ട്; രണ്ടാംമത്തെ പീരിഡ് 8 J-യിൽ ക്ലാസെടുക്കാനായിപ്പോയി. ക്ലാസിലെ കുട്ടികൾ ഭയങ്കര ബഹളമായിരുന്നു.അങ്ങനെ ഞാൻ സാറിനു മുന്നിൽ പരാതി നൽകി. എന്നിട്ട്, ആ കുട്ടികൾക്ക് punishment - ഉം നൽകി.ശേഷം; നാലാമത്തെ പീരിഡ് ഞാൻ 8 I-യിൽ ക്ലാസെടുക്കാനായി പോയി. ഇന്ന് ഞാൻ Lesson plan മുഴുവനും കൃത്യ സമയത്തിനുള്ളിൽ പഠിപ്പിച്ച് തീർത്തു.എന്നിട്ട് ഞാൻ കുട്ടികൾക്ക് ഇന്ന് അക്ഷരം പഠിപ്പിച്ച് കൊടുത്തു.അങ്ങനെയൊക്കെ ഇന്നത്തെ ദിവസം കഴിഞ്ഞു പോവുകയും ചെയ്തു.
    
      28-11-2017
            ഇന്ന് ഞാൻ രാവിലെ 9.15-ന് സ്കൂളിൽ എത്തി. ശേഷം, ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട് ,ഞാൻ ഇന്ന് ഒന്നാംമത്തെ പീരിഡ് 9 H -ൽ ഹാജർ എടുക്കാനായി പോയി. ആ ക്ലാസിൽ ശബ്ദമുണ്ടാക്കിയ കുട്ടികൾക്ക് ഞാൻ ചെറിയ വഴക്കും കൊടുക്കുകയുണ്ടായി.ശേഷം, ഞാൻ രണ്ടാമത്തെ പീരിഡ് 8 J-യിൽ ക്ലാസെടുക്കുകയുണ്ടായി. ക്ലാസിൽ ബഹളമുണ്ടാക്കിയ കുട്ടികളോട് ഞാൻ ചോദ്യം ചോദിക്കുകയും ചെയ്തു. ശേഷം, മൂന്നാമത്തെ പീരിഡ് 8 J-യിൽ ക്ലാസെടുത്തു. പിന്നെ, ഉച്ചയ്ക്ക് കുട്ടികൾ അക്ഷരം പഠിക്കാൻ വന്നു. അവർക്ക് ഇന്ന് TP നടത്തി. പിന്നീട്, അവസാനത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു.അങ്ങനെ ഇന്നത്തെ ദിവസം കൊഴിഞ്ഞു പോവുകയും ചെയ്തു.
    
        29-11-2017

                  ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിൽ എത്തുകയും ചെയ്തു.ശേഷം, ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്,8B -യിൽ ഹാജർ എടുക്കാനായി പോയി.ശേഷം, രണ്ടാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുക്കാനായി പോയി. ഞാൻ ഇന്ന് എന്റെ ക്ലാസുകളിൽ ഏറ്റവും നല്ല ഒരു ക്ലാസെടുത്തതായി അനുഭവപ്പെട്ടു.ശേഷം, മൂന്നാമത്തേയും നാലാമത്തെയും പീരിഡ് കുട്ടികൾക്ക് അക്ഷരം പഠിപ്പിച്ചു കൊടുത്തു. പിന്നെ ഉച്ചയ്ക്ക് ചോറ് വിളംബാനായി പോയി. ഇന്ന് സ്കൂളിൽ food inspection - ന്റെ ആളു വന്നിരുന്നു.പിന്നെ, ഏഴാമത്തെ പീരിഡ് 8 J-യിൽ ക്ലാസെടുക്കാനായി പോവുകയും ചെയ്തു. ആ കുട്ടികൾ ഭയങ്കര ബഹളമായിരുന്നു.അങ്ങനെ ഞാൻ ഇന്ന് ടീച്ചറിനോട് പരാതി പറഞ്ഞു. ശേഷം, ഞാനിന്ന് പള്ളിയിൽ പോയിരുന്നു. അങ്ങനെ കൃത്യം 3.30 -ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

       30-11-2017

            ഇന്ന് ഞാൻ രാവിലെ 9.17 -ഓടെ സ്കൂളിൽ എത്തുകയുണ്ടായി. ഒപ്പം, ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു.ശേഷം, ഞാൻ പ്രിൻസിപ്പാളിനെ കണ്ടു. സാറുമായി ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശേഷങ്ങളും പറഞ്ഞു. ശേഷം, രണ്ടാമത്തെയും മൂന്നാമത്തെയും പീരിഡ് 8 J_യിൽ ഞാൻ ക്ലാസെടുത്തു. അങ്ങനെ ഇന്ന് രണ്ട് Lesson plan ക്ലാസ് ഞാൻ എടുക്കുകയും ചെയ്തു. ഇന്ന് മഴ കാരണം ഉച്ചവരെ മാത്രമേ ക്ലാസ് ഉണ്ടായിരുന്നോളൂ. ഇന്ന് കൃത്യം 1.30 - ഓടെ ക്ലാസ് അവസാനിക്കുകയും ചെയ്തു.അങ്ങനെ നല്ല ഒരു ക്ലാസ് കൂടി ഇന്ന് കടന്നു പോവുകയും ചെയ്തു.

2017, നവംബർ 20, തിങ്കളാഴ്‌ച

Reflective journals in third weeks

20-11-2017
        ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഇന്ന് രണ്ടാം മത്തെ പീരിഡ് ഞാൻ 8 J-യിൽ ഇന്ന് lesson Plan ക്ലാസെടുത്തു. അതു കൂടാതെ, ക്ലാസിൽ ബഹളം വച്ച കുട്ടികൾക്ക് ഞാൻ നല്ലpunishment നൽകി. എന്നിട്ട്, ഞാനിന്ന് ക്ലാസെടുത്തു. അതു കൂടാതെ, ഞാനിന്ന് മൂന്നാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു. ഇന്ന് ഞാൻ കുട്ടികളുടെ നോട്ട് Complete ചെയ്ത് വയ്ക്കാൻ പറഞ്ഞു. അതിൽ നോട്ട് പൂർത്തീകരിക്കാത്ത കുട്ടികൾക്ക് ഞാൻ വഴക്കു കൊടുത്തു. പിന്നെ, ഇന്ന്free period ഉള്ള ചില ക്ലാസിൽ ഞാനും കയറി. പിന്നെ, ഇന്ന് ഹിമടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു.അങ്ങനെ ഇന്ന് കൃത്യം 3 .30 ഓടെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

    2l-ll - 2017
       ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം;ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, രണ്ടാമത്തെ പീരിഡ് ഞാൻ 8 Jയിൽ ക്ലാസെടുത്തു. അതു കൂടാതെ ക്ലാസിൽ ബഹളം വച്ച കുട്ടികൾക്ക് ഞാൻ വഴക്കു കൊടുത്തു. ശേഷം, ഞാനിന്ന് ആറാമത്തെ പീരിഡും 8 Jയിൽ ക്ലാസെടുത്തു. ക്ലാസിൽ നന്നായി പ്രവർത്തനങ്ങൾ ചെയ്ത കുട്ടികൾക്ക് ഞാൻ സമ്മാനവും നൽകി. പിന്നെ, 8-ാം മത്തെപ്പീരിഡ് 8 I-യിൽ ഞാൻ ക്ലാസെടുത്തു. ക്ലാസിൽ ബഹളമുണ്ടാക്കിയ കുട്ടികളുടെ പേര് ഞാൻ ഓഫീസ് മുറിയിൽ നൽകി. അങ്ങനെയൊക്കെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

  22-11-2017
          ഇന്ന് രാവിലെ 9.15 ഓടെ ഞാൻ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട്, ഞാൻ ഇന്ന് രണ്ടാംമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുക്കാനായി പോയി. ആദ്യം ഞാൻ ഇന്ന് കുട്ടികൾക്ക് മോഡൽ കാണിച്ചു കൊടുത്തു. ശേഷം, ഞാൻ കുട്ടികളെ അതിലൂടെ വിഷയത്തിൽ എത്തിക്കുകയും ക്ലാസെടുക്കുകയും ചെയ്തു. എന്നിട്ട്, ഞാൻ ഇന്ന് free period ഉണ്ടായിരുന്ന ക്ലാസിൽ പോവുകയും ചെയ്തു.അതോടൊപ്പം ഞാൻ ഇന്ന് പള്ളിയിലും പോയി. പിന്നെ, ഏഴാമത്തെ പീരിഡ് ഞാൻ 8 Jയിൽ ക്ലാസെടുത്തു.കുട്ടികളോടൊപ്പം Ground ൽ പോയി.അങ്ങനെയൊക്കെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

23-11-2017
        ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിലെത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു.ശേഷം, ഞാൻ എന്റെ മുറിയിൽ പോയിരുന്നു. അപ്പോൾ;attendencebook കൾ എന്നെ തേടി വന്നു.പിന്നെ ഞാനും ഒരു ക്ലാസിലേക്ക് പോവുകയുമുണ്ടായി. എന്നിട്ട് .രണ്ടാമത്തെ പീരിഡ് ഞാൻ 8 Jയിൽ ക്ലാസെടുത്തു. ഇന്ന് ശോഭി ടീച്ചറും ക്ലാസിൽ വന്നിരുന്നു.അങ്ങനെ ആ ക്ലാസ് കഴിഞ്ഞു.ശേഷം ,മൂന്നാമത്തെപ്പീരിഡ് ഞാൻ 8 I-യിൽ ക്ലാസെടുത്തു. പിന്നെ, ഇന്ന് ഉശസ്സ് ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു.പിന്നെ ഇന്ന് ഞാൻ പള്ളിയിൽ പോയിരുന്നു.അങ്ങനെ മനോഹരമായ ഒരു ദിനം കൂടി കഴിഞ്ഞു പോവുകയും ചെയ്തു.

24-11-2017
        ഞാൻ ഇന്ന് രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം ഞാൻ ഓഫീസ് മുറിയിൽ ഒപ്പിടുകയും എന്നിട്ട് ഞാൻ ഞങ്ങളുടെ മുറിയിൽ പോയിരുന്നു. അപ്പോൾ, freeperiod ഉള്ള ക്ലാസുകളുടെ ലിസ്റ്റ് വന്നു.പിന്നെ ഞാൻ 10 B -യിൽattendance എടുക്കാനായി പോയി. എന്നിട്ട് ആ കുട്ടികളോട് കുറച്ചു നേരം ഞാൻ സംസാരിച്ചു.പിന്നെ ഇന്ന് അഞ്ചു വിന്റെ അദ്ദേഹം ഞങ്ങൾക്ക് പാപ്പ് സ്വാങ്ങി തന്നു. ശേഷം, മൂന്നാമത്തെ പീരിഡ് ഞാൻ 8 I-യിൽ ക്ലാസെടുക്കാനായി പോയി. എന്നിട്ട് ഞാൻ ഇന്ന് A0 M ക്ലാസെടുത്തു. പിന്നെ, ഉച്ചയ്ക്ക് ഇന്ന് ഞാൻ പള്ളിയിൽ പോയി. പിന്നെ free period ഉണ്ടായിരുന്ന ചില ക്ലാസിൽ പോയി.അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.