2017, ഡിസംബർ 20, ബുധനാഴ്‌ച

Reflective journal in seventh week

18-12-2017

   ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, പരീക്ഷ എഴുതുന്ന കുട്ടികളുടെ തിരക്കും പരീക്ഷ എഴുതാനായി പഠിക്കുന്ന കുട്ടികളുടെ തിരക്കുമാണ് ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടെത്. പിന്നെ, ഞാൻ ഉച്ചയ്ക്ക്പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ഹാളിൽ പോയിരുന്നു. കുട്ടികൾ ഇടയ്ക്ക് സംശയം ചോദിച്ചു വന്നു.ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. പഠിക്കാതെ വെറുതെ കറങ്ങി കൊണ്ടു നടന്ന കുട്ടികൾക്ക് വഴക്ക് കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് ശേഷം ,8 H-ൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു. അങ്ങനെ 3.30 ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   
19- 12-2017
  
  ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ തിരക്കിട്ടു പോകുന്ന ടീച്ചർമാരെയാണ് കണ്ടത്. ആദ്യം ഞാൻ ഉച്ചയ്ക്ക് പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ക്ലാസിൽ പോയിരുന്നു.പിന്നെ, കുട്ടികൾ ഹിന്ദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഞാൻ കുറച്ചു നേരം ശ്രദ്ധിച്ചിരുന്നു.പിന്നെ ഞാൻ എന്റെ വർക്കുകൾ ചെയ്തു.ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. കുട്ടികൾ ഇന്ന് വലിയ ബഹളമില്ലാതെയിരിക്കുകയും ചെയ്തു. ശേഷം, പരീക്ഷ എഴുതിയ കുട്ടികൾ ഇരിക്കുന്ന ക്ലാസിൽ പോയിരുന്നു. അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
20-12-2017
     ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ 8 Fക്ലാസിൽ പോയിരുന്നു. ഇന്ന് 8-ലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം സമൂഹ്യ ശാസ്ത്രം പരീക്ഷയായിരുന്നു.അങ്ങനെ ഇന്ന് കുട്ടികൾ ഒരുപാട് സംശയം ചോദിച്ച് വന്നിരുന്നു.പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty യ്ക്ക് പോയിരുന്നു. അപ്പോഴും കുട്ടികൾ സംശയം ചോദിച്ച് വന്നിരുന്നു. ഞാൻ പഠിപ്പിച്ച കുട്ടികളാണ് എന്നോട് വന്ന് സംശയം ചോദിച്ചു. പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.  പിന്നെ, ഇന്ന് കുട്ടികളോടും അധ്യാപകരോടും യാത്ര പറയുകയും ചെയ്തു. അങ്ങനെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ