2017, ഡിസംബർ 4, തിങ്കളാഴ്‌ച

Reflective journal in fifth week

4- 12- 2017
       ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, രണ്ടാമത്തെ പീരിഡ് 8 Jയിൽ പോയി ടെസ്റ്റ് പേപ്പർ നടത്തി. എന്നിട്ട്, കുട്ടികൾ ക്ലാസിൽ ഇരുന്ന് ബഹളം വച്ചു.അങ്ങനെ ഞാൻ സാറിനടുത്ത് പോയി പരാതി നൽകുകയും ചെയ്തു. സാർ എനിക്ക് ഒരു പാട് നല്ല ഉപദേശം നൽകി.ശേഷം, ഇന്ന്free period ഉണ്ടായിരുന്ന പല ക്ലാസിലും കയറി.അതുകൂടാതെ ,പ്രിയ ടീച്ചറും ഹിമടീച്ചറും ഇന്ന് ക്ലാസ് കാണാൻ വന്നിരുന്നു.അവർ ക്ലാസ് കണ്ട ശേഷം കോളേജിൽ പോവുകയും ചെയ്തു. ഇന്ന് എന്നെ പഠിപ്പിച്ച താര ടീച്ചറിനെ കാണുകയും സംസാരിക്കുകയും ചെയ്തു.അങ്ങനെയൊക്കെ ഇന്നത്തെ ക്ലാസ് കഴിയുകയും ചെയ്തു.

      5-12-2017

       ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ആദ്യം കുട്ടികളുടെ ഒരു ബഹളവും കൂട്ടവുമാണ് ഞാൻ സ്കൂളിൽ കണ്ടത്. പിന്നീടാണ് കലോത്സവത്തിന് സമ്മാനം കിട്ടിയതിന്റെ ബഹളമാണെന്ന് മനസിലായത്. ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു.കുട്ടികളുടെ ക്ലാസുകളിലേയ്ക്ക് പിന്നീട് പോയി. അതായത്, ഒന്നാമത്തെ പീരിഡ് 8 D - യിൽ ക്ലാസെടുക്കുന്നതിനു വേണ്ടി പോയി. പിന്നെ ഹാജർ എടുത്തു. കുട്ടികളെ കൊണ്ട് പുസ്തകം വായിപ്പിച്ചു.പിന്നെ, രണ്ടാമത്തെ പീരിഡ് 8 J-യിൽ Lesson plan ക്ലാസെടുത്തു. പിന്നെ മൂന്നാമത്തെ പീരിഡും8 J-യിൽLesson plan ക്ലാസെടുത്തു. ക്ലാസിൽ ബഹളം വച്ച കുട്ടികളുടെ പേര് സാറിനെ ഏൽപ്പിച്ചു .പിന്നെ പ്രണയ ലേഖനം എഴുതിയ കുട്ടികളെ പിടികൂടി. അത് H. M - നെ ഏൽപ്പിച്ചു. വേദരാജ് സാർ ഇന്ന് സ്കൂളിൽ വന്നിരുന്നു. ഇന്ന് കുട്ടികൾ അക്ഷരം പഠിക്കാനായി വന്നിരുന്നു. ഇന്ന് പള്ളിയിൽ പോയിരുന്നു. പിന്നെ, എട്ടാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു.അങ്ങനെ ഇന്നത്തെ ദിവസം കൊഴിഞ്ഞു പോവുകയും ചെയ്തു.

     6-12-2017
        ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയും ചെയ്തു. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട്, ഞാൻ സുഹൃത്തുക്കളുമായി സംസാരിച്ചു. ശേഷം, രണ്ടാമത്തെ പീരിഡ് ഞാൻ 8 I-ൽAchievement test നടത്തി. പക്ഷേകുട്ടികളൊന്നും പഠിച്ചില്ലായെന്ന് എനിക്ക് മനസിലായി. പിന്നെ ഞാൻ പേപ്പർ തിരുത്തി.ശേഷം, 8 G -യിലെ കുട്ടികളുടെ ബാഗ് പരിശോധിച്ചു. കുറെ പ്രണയലേഖനവും പിടിച്ചു. പിന്നെ, ഇന്ന് ആറാമത്തെയും ഏഴാമത്തെയും പീരിഡ് 8 Jയിൽ ക്ലാസെടുത്തു. പഴയതിനെക്കാളും എന്റെ ക്ലാസിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായതായി എനിക്ക് തോന്നി.പിന്നെ എട്ടാമത്തെ പീരിഡ് 8I യിൽ പോയി പേപ്പർ കൊടുക്കുകയും ചെയ്തു. അതു കൂടാതെ ഒരു കുട്ടി വന്ന് എന്നോട് പണം കടം ചോദിച്ചു. പിന്നെ കുട്ടികൾ ഇന്ന് അക്ഷരം പഠിക്കാൻ വന്നു.ഞാൻ അവർക്ക് അടയാളം പഠിപ്പിച്ച് കൊടുത്തു.അങ്ങനെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   7-12-2017

         ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിൽ എത്തി. ശേഷം, ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. അപ്പോഴേയ്ക്കും ഹാജർ ബുക്കുകൾ എത്തുകയും ചെയ്തു. പിന്നെ, നോക്കിയപ്പോൾ ഇന്ന് മുരുകദാസ് സാർ വന്നു.പിന്നെ, കുറച്ച് കഴിഞ്ഞപ്പോൾ സിജി ടീച്ചറും വന്നു.അങ്ങനെ ഞാൻ ക്ലാസെടുക്കുന്നതിനു വേണ്ടി പീരിഡ് ചോദിക്കുകയും ചെയ്തു. പിന്നെ, രണ്ടാമത്തെ പീരിഡ് 8 Jയിൽ GIM Model ക്ലാസെടുക്കുകയും ചെയ്തു. എന്നിട്ട്, നാലാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുത്തു. ആദ്യം കുട്ടികളുമായി ഒരു സൗഹൃദം സ്ഥാപിച്ചു. ശേഷം, ഞാൻ ടീച്ചറിന്റെ മുമ്പിൽ ക്ലാസെടുത്ത് കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്കുശേഷം 7 Eക്ലാസിൽ പോവുകയും ചെയ്തു. എന്നിട്ട്,8I യിലെ കുട്ടികളെ ഗ്രൗണ്ടിൽ കൊണ്ടുപോയി. പിന്നെ, ഞാൻ റൂമിൽ വന്നിരുന്ന് എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു.അങ്ങനെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു .
     8-12-2017
        ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിലെത്തുകയും ചെയ്തു. എന്നിട്ട് ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട് ഇന്ന് 8 Jയിൽfree period ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. പക്ഷേ, ഇന്ന് എനിക്ക് ഒരു ക്ലാസും കിട്ടിയില്ല. പിന്നെ, ഞാൻ ഇന്ന് എന്റെ റൂമിൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്തു. പിന്നെ ഞാനിന്ന് പള്ളിയിൽ പോയിരുന്നു. അവിടെയിരുന്ന് ഞാൻ ഇന്ന് പ്രാർത്ഥിക്കുകയും ചെയ്തു.ശേഷം 8 G -യിൽ വെറുതെ പോയിരുന്നു.പിന്നെ, ഇന്ന് അക്ഷരം പഠിക്കാനായി കുട്ടികൾ വരുകയും ചെയ്തു. അവർക്ക് അങ്ങനെ ഞാൻ അക്ഷരം പറഞ്ഞു കൊടുക്കുകയും ഒപ്പംhomework നൽകുകയും ചെയ്തു.അങ്ങനെയൊക്കെ കൃത്യം 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ