2017, നവംബർ 9, വ്യാഴാഴ്‌ച

Reflective journals in first week

9-11-2017
       ഇന്ന് ഞാൻ എന്റെ ജീവിതത്തിലെ ആദ്യത്തെintenship ക്ലാസ് എടുക്കുകയുണ്ടായി. ഇന്നത്തെ ക്ലാസ് എടുക്കുന്നതിനു വേണ്ടി ഞാൻ വളരെ ദിവസങ്ങൾക്ക് മുമ്പ് തന്നെ തയ്യാറാവുകയും ചെയ്തു. പക്ഷേ, ഞാൻ സ്കൂളിൽ പോയപ്പോൾ തികച്ചും പുതിയ അനുഭവങ്ങൾ തന്നെയാണ് എനിക്ക് ലഭിച്ചത്. രാവിലെ 9.15 ഓടെ ഞാൻ സ്കൂളിലെത്തുകയും ഓഫീസ് റൂമിൽപ്പോയി ഒപ്പിടുകയും ചെയ്തു. എന്നിട്ട്; രണ്ടാമത്തെ പീരിഡ് ഞാൻ 8J യിൽ ക്ലാസെടുത്തു. കുട്ടികൾ ക്ലാസിലെ ഒരോ ആശയവും വളരെയധികം ശ്രദ്ധിച്ച് കേൾക്കുകയുണ്ടായി. കുട്ടികൾ അതു കൂടാതെ പ്രവർത്തനങ്ങൾ വളരെ ഉത്സാഹത്തോടെ ചെയ്യുകയും ചെയ്തു.ശേഷം, ക്ലാസിൽ അലക്ഷ്യമായിട്ട് ഇരുന്ന കുട്ടിയെ ഞാൻ വിളിച്ച് അവന്റെ കാര്യങ്ങൾ ചോദിച്ചു.
പിന്നെ ഒഴിവുള്ള ചില ക്ലാസുകളിൽ കയറുകയും ചെയ്തു. പിന്നെ ടീച്ചർന്മാരെ ചെന്ന് കാണുകയുണ്ടായി.അങ്ങനെ കൃത്യം 3.30 ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   10-11-2017
         ഇന്ന് ഞാൻ രാവിലെ കൃത്യം 9.15 ഓടെ സ്കൂളിൽ എത്തുകയും ചെയ്തു. പിന്നെ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. അപ്പോൾ 8 Jയിൽ ആരുമില്ലായെന്ന് അറിഞ്ഞു. പിന്നെ, ആദ്യത്തെ പീരിഡ് ഞാൻ  Lesson Plan  ക്ലാസ് എടുത്തു. ഇന്നലത്തെക്കാളും നല്ല രീതിയിൽ എനിക്ക് ഇന്ന് ക്ലാസെടുക്കാൻ കഴിഞ്ഞു. പിന്നെ ഉച്ചയ്ക്ക് കഞ്ഞിപ്പുരയിൽ പോയി.അതിനു ശേഷം ;ഇന്ന് ഞാൻ ഒരു പാട്free period ഉള്ള ക്ലാസിൽ കയറുകയും കുട്ടികൾക്ക് ചെറിയ ചില പ്രവർത്തനങ്ങളും നൽകി.നല്ല ബഹളം ഉണ്ടാക്കിയ കുട്ടികൾക്ക് ചെറിയ ശിക്ഷയും നൽകി. പിന്നെ, സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഞാൻ അതിശയത്തോടെ നോക്കി നിന്നു. ഇന്ന് അച്ചൻ ഞങ്ങൾക്ക് ക്ലാസ് എടുത്ത് തരുകയും ചെയ്തു. അങ്ങനെ വളരെ നല്ലൊരു ദിവസം ഇന്ന് കടന്നു പോവുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ