2018 ജനുവരി 8, തിങ്കളാഴ്‌ച

Reflective journal in ninth weeks

8 - 1 - 2018
      ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിൽ എത്തി. ശേഷം, ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ റൂമിൽ പോയിരുന്നു. അപ്പോൾ ഉശസ് ടീച്ചർവന്നിരിക്കുന്നത് കണ്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ പ്രിൻസിപ്പാൾ സാർ, മേരി ടീച്ചർ, ഹിമ ടീച്ചർ, പ്രിയ ടീച്ചർ, ജ്യോതിഷ് സാർ എന്നിവരും വന്നിരുന്നു.പിന്നെ, ഞാൻ രണ്ടാമത്തെ പീരിഡ് 8 J-യിൽ പോയി diagnostic test നടത്തി. എന്നിട്ട്, ഞാൻ എന്റെ മുറിയിൽ വന്നിരുന്നു. ശേഷം, നാലാമത്തെപ്പീരിഡ് 8 G -യിൽ ഒരു ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. എന്നിട്ട്, കുട്ടികൾക്ക് ചില പ്രവർത്തനങ്ങളും നൽകി.അതിനു ശേഷം, ഞാൻ ഉച്ചയ്ക്ക് കുട്ടികളെ വിളിച്ചിരുത്തി അക്ഷരം പഠിപ്പിച്ചു.പിന്നെ, ഇന്ന് സ്കൂളിൽ Parents meeting ആയിരുന്നു. കുറച്ചു കുട്ടികൾ അവരുടെ അമ്മയെ വിളിച്ചോണ്ട് വന്നു.പിന്നെ, ഞാൻ ഇന്ന് പള്ളിയിൽ പോയിരുന്നു.അങ്ങനെയൊക്കെ ഇന്നത്തെ ക്ലാസ് 3.30-ഓടെ അവസാനിക്കുകയും ചെയ്തു.
9 - 1 - 2018
     ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിൽ എത്തി. ശേഷം, ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, ഞാൻ എന്റെ മുറിയിൽ പോയിരുന്നു.പിന്നെ, ഞാൻ ഇന്ന് കുട്ടികളോടൊപ്പം Ground ൽ പോയിരുന്നു. ഇന്ന് ഞാൻ രണ്ട് Lesson plan ക്ലാസ് എടുത്തു. ഇന്ന് സിജി ടീച്ചർ ക്ലാസ് കാണാൻ വന്നിരുന്നു. എന്നിട്ട്, ക്ലാസിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു. ഇന്ന് കുട്ടികൾ അക്ഷരം പഠിക്കാൻ ഉച്ചയ്ക്ക് വന്നിരുന്നു. അങ്ങനെയൊക്കെ ഇന്നത്തെ ദിവസം കഴിഞ്ഞു പോവുകയും ചെയ്തു.

   10 - 1 - 2018
     ഇന്ന് ഞാൻ രാവിലെ 9.17 -ഓടെ സ്കൂളിലെത്തി. ശേഷം., ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, നോക്കിയപ്പോൾ സാർ ഇന്ന് വന്നത് കണ്ടു. പിന്നെ, സാറുമായി സംസാരിക്കുകയുണ്ടായി.ശേഷം, കുട്ടികളുമായി ഇന്ന് ഞാൻGround - ൽ പോയിരുന്നു. ശേഷം, ഇന്ന് Lesson plan ക്ലാസ് എടുക്കാൻ പോയിരുന്നു. ഉച്ചയ്ക്ക് ഇന്ന് പള്ളിയിൽ പോയിരുന്നു. ഇന്ന് കുട്ടികൾ അക്ഷരം പഠിക്കാൻ വന്നിരുന്നു. പിന്നെ ,ഇന്ന് first years observation ക്ലാസ് കഴിഞ്ഞു പോയി. അങ്ങനെ ഇന്നത്തെ ക്ലാസും കഴിഞ്ഞു.

11 - 1 - 2018
      ഇന്ന് ഞാൻ രാവിലെ 9.15 -ഓടെ സ്കൂളിൽ എത്തുകയുണ്ടായി. ശേഷം, ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. എന്നിട്ട്, ഞാൻ ആദ്യത്തെ പീരിഡ് 8 Jയിൽ Lesson Plan ക്ലാസ് എടുക്കുകയുണ്ടായി. ശേഷം;ഞാൻ രണ്ടാമത്തെ പീരിഡ് കുട്ടികളുമായി Ground ൽ പോയിരുന്നു. എന്നിട്ട് കുട്ടികളുമായി ഞാൻ കളിച്ചു. ശേഷം, ഉച്ചയ്ക്ക് കുട്ടികൾ അക്ഷരം പഠിക്കാൻ വന്നിരുന്നു. ഇന്ന് ഞാൻ പള്ളിയിൽ പോയിരുന്നു. പിന്നെ , ഇന്ന് ഞാൻfree period ഉള്ള ക്ലാസിൽ പോയിരുന്നു.പിന്നെ , അങ്ങനെയൊക്കെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

12  - 1 - 2018
    ഇന്ന് എന്റെ അധ്യാപന പരിശീലനത്തിന്റെ അവസാനത്തെ ദിവസമായിരുന്നു. ഇന്ന് ഞാൻ രാവിലെ 9.15-ന് തന്നെ സ്കൂളിൽ എത്തി.ശേഷം, ഓഫീസ് മുറിയിൽ പോയി attendence -ൽ ഒപ്പിട്ടു. എന്നിട്ട്, ക്ലാസിൽ പോയി. കുട്ടികൾക്കെല്ലാവർക്കും മിഠായി കൊടുത്തു. അധ്യാപകർക്ക് ലഡുവാങ്ങി കൊടുത്തു. പിന്നെ, കുട്ടികൾ എനിക്ക് സമ്മാനം വാങ്ങി തന്നു. പിന്നെ, ഉച്ചയ്ക്ക് കുട്ടികൾ അക്ഷരം പഠിക്കാൻ വന്നു. അവർക്ക് അവസാനമായി ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പിന്നെ ,കുട്ടികളുടെ സങ്കടം എന്നെയും വേദനിപ്പിച്ചു. പിന്നെ, അങ്ങനെയൊക്കെ എന്റെ അധ്യാപന ജീവിതത്തിലെ അവസാന ദിനവും വേദനയോടെ കടന്നു പോവുകയും ചെയ്തു.

2018 ജനുവരി 6, ശനിയാഴ്‌ച

Lesson template 5

Lesson Template -29
Topic: ഇന്ത്യയും സാമ്പത്തികാസൂത്രണവും 
Subtopic: ആസൂത്രണ കമ്മീഷനും പഞ്ചവൽസര പദ്ധതികളും 
Innovative method ..

2018 ജനുവരി 5, വെള്ളിയാഴ്‌ച

Reflective journal in Eight Week

4 - 1 - 2018
       ഇന്ന് ഞാൻ രാവിലെ 9.15-ന് തന്നെ സ്കൂളിലെത്തി. ശേഷം, ഞാൻ option ടീച്ചറിനെ കാണാൻ പോയി. എന്നിട്ട്, Lesson Plan ഒപ്പിട്ട് വാങ്ങി. അതു കഴിഞ്ഞ് ,ടീച്ചറിനോട് ക്ലാസിൽ കയറുന്നതിനുള്ള അനുവാദവും വാങ്ങി. എന്നിട്ട്, ഞാൻ രണ്ടാമത്തെ പീരിഡ് 8 Jയിൽ ക്ലാസെടുക്കാനായി പോയി. കുട്ടികൾക്ക് എന്തോ ഒരു മാറ്റം എനിക്ക് അനുഭവപ്പെട്ടു. പിന്നെ, ഞാനിന്ന് ക്ലാസെടുത്തിട്ട് വരുകയും ചെയ്തു.ശേഷം, ഞാൻ റൂമിൽ വന്നിരുന്നു.അതു കൂടാതെ, ഞാൻ ഇന്ന് പള്ളിയിൽ പോയിരുന്നു.പിന്നെ, ഉച്ചയ്ക്ക് ശേഷം കുട്ടികൾ അക്ഷരം പഠിക്കാനായി വന്നിരുന്നു.എന്നിട്ട്,8 Fക്ലാസിൽപ്പോയിരുന്നു. ശേഷം, 8 J-യിൽ Lesson Plan ക്ലാസെടുക്കാനായിപ്പോയിരുന്നു.എന്നിട്ട്, ഇന്ന് ടീച്ചർമാരെ കാണാനായിപ്പോയി.അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് കഴിയുകയും ചെയ്തു.

    5 - 1 - 2018

ഇന്ന് ഞാൻ രാവിലെ 9.15-ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം ,ഞാൻ ഓഫീസ് മുറിയിൽ ഒപ്പിടാൻ പോയി. എന്നിട്ട് ഞാൻ എന്റെ മുറിയിൽപ്പോയിരുന്നു. അപ്പോൾ ഉശസ് ടീച്ചർ വന്നത് കണ്ടു. പിന്നെ ക്ലാസിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു.അങ്ങനെ നാലാമത്തെ പീരിഡ് 8 I-യിൽ ക്ലാസെടുക്കാനായി പോയി.ക്ലാസ് കുഴപ്പമില്ലായിരുന്നു. പിന്നെ, ഉച്ചയ്ക്ക്  ശേഷം പരീക്ഷ duty യ്ക്ക് വേണ്ടി 6 F-ൽ
പോയിരുന്നു. ശേഷം, ക്ലാസിലെ കുട്ടികളുമായി ഒരു ബന്ധം സ്ഥാപിക്കുകയുണ്ടായി. പിന്നെ , 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.

2017 ഡിസംബർ 20, ബുധനാഴ്‌ച

Reflective journal in seventh week

18-12-2017

   ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി.ശേഷം, ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, പരീക്ഷ എഴുതുന്ന കുട്ടികളുടെ തിരക്കും പരീക്ഷ എഴുതാനായി പഠിക്കുന്ന കുട്ടികളുടെ തിരക്കുമാണ് ആദ്യം എന്റെ ശ്രദ്ധയിൽ പെട്ടെത്. പിന്നെ, ഞാൻ ഉച്ചയ്ക്ക്പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ഹാളിൽ പോയിരുന്നു. കുട്ടികൾ ഇടയ്ക്ക് സംശയം ചോദിച്ചു വന്നു.ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. പഠിക്കാതെ വെറുതെ കറങ്ങി കൊണ്ടു നടന്ന കുട്ടികൾക്ക് വഴക്ക് കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് ശേഷം ,8 H-ൽ പോയിരുന്ന് എന്റെ വർക്കുകൾ ചെയ്യുകയും ചെയ്തു. അങ്ങനെ 3.30 ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
   
19- 12-2017
  
  ഇന്ന് ഞാൻ രാവിലെ 9.15 ഓടെ സ്കൂളിലെത്തുകയുണ്ടായി. ആദ്യം ഞാൻ ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ തിരക്കിട്ടു പോകുന്ന ടീച്ചർമാരെയാണ് കണ്ടത്. ആദ്യം ഞാൻ ഉച്ചയ്ക്ക് പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികളുടെ ക്ലാസിൽ പോയിരുന്നു.പിന്നെ, കുട്ടികൾ ഹിന്ദി പരീക്ഷയ്ക്ക് പഠിക്കുന്നത് ഞാൻ കുറച്ചു നേരം ശ്രദ്ധിച്ചിരുന്നു.പിന്നെ ഞാൻ എന്റെ വർക്കുകൾ ചെയ്തു.ഉച്ചയ്ക്ക് discipline duty - യ്ക്ക് പോയിരുന്നു. കുട്ടികൾ ഇന്ന് വലിയ ബഹളമില്ലാതെയിരിക്കുകയും ചെയ്തു. ശേഷം, പരീക്ഷ എഴുതിയ കുട്ടികൾ ഇരിക്കുന്ന ക്ലാസിൽ പോയിരുന്നു. അങ്ങനെയൊക്കെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.
20-12-2017
     ഇന്ന് ഞാൻ രാവിലെ 9.10 ഓടെ സ്കൂളിൽ എത്തുകയുണ്ടായി.ശേഷം, ഞാൻ ആദ്യം ഓഫീസ് മുറിയിൽ പോയി ഒപ്പിട്ടു. ശേഷം, ഞാൻ 8 Fക്ലാസിൽ പോയിരുന്നു. ഇന്ന് 8-ലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷം സമൂഹ്യ ശാസ്ത്രം പരീക്ഷയായിരുന്നു.അങ്ങനെ ഇന്ന് കുട്ടികൾ ഒരുപാട് സംശയം ചോദിച്ച് വന്നിരുന്നു.പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു. പിന്നെ, ഉച്ചയ്ക്ക് discipline duty യ്ക്ക് പോയിരുന്നു. അപ്പോഴും കുട്ടികൾ സംശയം ചോദിച്ച് വന്നിരുന്നു. ഞാൻ പഠിപ്പിച്ച കുട്ടികളാണ് എന്നോട് വന്ന് സംശയം ചോദിച്ചു. പിന്നെ ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.  പിന്നെ, ഇന്ന് കുട്ടികളോടും അധ്യാപകരോടും യാത്ര പറയുകയും ചെയ്തു. അങ്ങനെ 3.30-ഓടെ ഇന്നത്തെ ക്ലാസ് അവസാനിക്കുകയും ചെയ്തു.